Connect with us

Film News

ഇരട്ടസഹോദരനുമായുള്ള ബാല്യകാലചിത്രം പങ്കുവെച്ചു മലയാളികളുടെ പ്രിയ താരം, രണ്ടുപേരും ക്യൂട്ട് ആയിട്ടുണ്ടെന്നു ആരാധകന്റെ കമന്റ് 

Published

on

ബാലതാരമായെത്തി പിന്നീട് സ്വഭാവവേഷങ്ങളിലൂടെ​ ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായർ. സ്ഥിരം ദുഃഖപുത്രി റോളില്‍ അഭിനയിക്കുന്ന അഞ്ജലി നായരുടെ കരിയറിലെ ഒരു ബ്രേക്ക് ആണ് ദൃശ്യം 2 വിലെ സരിത എന്ന കഥാപാത്രം. വേഷം മാറിവന്ന പോലീസ് ഓഫീസറുടെ കഥാപാത്രത്തിലും നാട്ടിന്‍പുറത്തുകാരിയുടെ വേഷത്തിലും അഞ്ജലി തിളങ്ങി.   തന്റെ ഇരട്ട സഹോദരൻ അജയിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അഞ്ജലി ഇപ്പോൾ. Anjali Nair with brorher

മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു അഞ്ജലിയുടെ സിനിമാഅരങ്ങേറ്റം. പിന്നീട് ടെലിവിഷൻ അവതാരകയായും മ്യൂസിക് ആൽബങ്ങളിലും തിളങ്ങിയ അഞ്ജലി നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.

സീനിയേഴ്സ്, വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികൾ, പട്ടം പോലെ, പുലിമുരുകൻ, ഒപ്പം തുടങ്ങി 120ലേറെ ചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിൽ ദുൽഖർ സൽമാന്റെ​ അമ്മ വേഷമാണ് അഞ്ജലി ചെയ്തത്. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാനപുരസ്കാരവും അഞ്ജലി സ്വന്തമാക്കിട്ടുണ്ട്. Anjali Nair with daughter

Advertisement

Film News

ഇത് ഞങ്ങളുടെ കണ്മണിതെന്നാണോ പാടാത്ത പൈങ്കിളിയിലെ മനീഷ മഹേഷിന്റെ കിടിലം ഫോട്ടോഷൂട്ട്

Published

on

Maneesha Mahesh

മലയാളത്തിൽ  ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ ഏഷ്യാനെറ്റ് എന്നും ജനഹൃദയം  കീഴടക്കുന്ന നിമിഷങ്ങൾ സമ്മാനിക്കാറുള്ള ചാനലാണ്.  പ്രേക്ഷകർ  ഇഷ്ടപ്പെട്ട ധാരാളം സീരിയലുകളാണ് ഏഷ്യാനെറ്റിലുള്ളത്. ‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലെ കൺമണിയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരമാണ് മനീഷ മോഹൻ. ഇപ്പോഴിതാ, കേരളത്തിലെ മുൻ മന്ത്രിയും നടനും എം എൽ എയും എല്ലാമായ കെ ബി ഗണേഷ് കുമാറിന് വോട്ട് തേടി പത്തനാപുരത്ത് എത്തിയ മനീഷയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
Maneesha Mahesh Maneesha Mahesh Maneesha MaheshManeesha Mahesh
മനീഷയ്ക്ക് ഒപ്പം സീരിയലിലെ സഹ അഭിനേതാക്കളായ അർച്ചന സുശീലൻ, അഞ്ചിത തുടങ്ങിയ താരങ്ങളുമുണ്ടായിരുന്നു.വേലക്കാരി ആയി ജോലി ചെയ്യുന്ന കണ്മണി എന്ന പെൺകുട്ടി അവിടുത്തെ പയ്യനുമായി വിവാഹിതയായ ശേഷമുള്ള മുഹൂർത്തങ്ങളാണ് സീരിയലിൽ കാണാൻ സാധിക്കുന്നത്. കൺമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവപ്രതിഭയായ മനീഷ മഹേഷാണ്.Maneesha Mahesh Maneesha Mahesh Maneesha Mahesh

മനീഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.    പാടാത്ത പൈങ്കിളിയിലെ കണ്മണിയായി കണ്ടപ്രേക്ഷകർ ശരിക്കും ഞെട്ടിപ്പിക്കുന്ന ലുക്കിലാണ്    മനീഷ യഥാർത്ഥ ജീവിതത്തിൽ നടക്കുന്നത്.   ഇത് ഞങ്ങളുടെ കണ്മണി തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Maneesha Mahesh Maneesha Mahesh Maneesha Mahesh

Continue Reading

Film News

മോഹൻലാലിനെ പോലൊരു സൂപ്പർതാരമാവാൻ എനിക്ക് കഴിയാതെപോയതു അതുകൊണ്ടാണ്, ശങ്കർ

Published

on

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന മലയാള ചിത്രത്തിൽ നിന്ന് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചവരാണ്  മോഹന്ലാലലും നടൻ ശങ്കറും. ആദ്യ സിനിമയിലുൾപ്പടെ കരിയറിന്റെ തുടക്കകാലത്തു  വില്ലൻ കഥാപാത്രമരുന്നെങ്കിൽ പോലും പിന്നീട് മലയാള സിനിമ കീഴടക്കാൻ മോഹൻലാലിന് കഴിഞ്ഞു . എന്നാൽ ആദ്യ സിനിമയിൽ തന്നെ നായകനായ ശങ്കറിന് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞില്ല. മലയാള സിനിമയിൽ  മോഹൻലാൽ എന്ന വിസ്‌മയ നടന്റെ വലിയ വളർച്ച മറ്റൊരു നടന്റെ വലിയ തകർച്ചയ്ക്ക് കാരണമായിയെന്ന് പൊതുവെ പറയാറുണ്ട്. Mohanlal with SHankar

ഒരിക്കൽ, താരത്തിനൊപ്പം സിനിമയിലെത്തിയ മോഹന്‍ലാല്‍ സൂപ്പര്‍ താരമായി വലിയ രീതിയിൽ മുന്നേറ്റം നടത്തുകയും തനിക്കു  സൂപ്പർ താരം എന്ന ഇമേജ് എന്തുകൊണ്ട് സൃഷ്ടിക്കാന്‍ കഴിയാതെ പോയി എന്നതിനെക്കുറിച്ചും ഒരു ചാനലിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ ശങ്കര്‍ വ്യക്തമാക്കിയിരുന്നു.  മോഹന്‍ലാല്‍ ചെയ്തത് പോലെ വ്യത്യസ്തമായ വേഷങ്ങള്‍ തനിക്കു  ലഭിച്ചില്ല. തന്റെ  സ്ഥിരം ഇമേജില്‍ നിന്ന് മാറാന്‍ വേണ്ടി ആക്ഷന്‍ സിനിമകള്‍ സംവിധായകരോട് ചോദിച്ചു വാങ്ങിയിട്ടുണ്ട്. പ്രിയദര്‍ശന്റെ ‘പറയാനും വയ്യ പറയാതിരിക്കാനും വയ്യ’ എന്ന സിനിമ അങ്ങനെ ചെയ്തതാണ് എന്ന് തരാം പറയുന്നു.Mohanlal with SHankarMohanlal with SHankar

“ഞാനും മോഹന്‍ലാലും തമ്മില്‍ നിരവധി സംഘട്ടന രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ആക്ഷന്‍ സിനിമ ചെയ്യുമ്ബോള്‍ തന്നെ ഹ്യൂമറൊക്കെ അതി മനോഹരമായി ചെയ്യുമായിരുന്നു. മോഹന്‍ലാലിന്‍റെ സിനിമകളൊക്കെ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. ഞാന്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയില്‍ കണ്ട അതേ ലാലാണ് ഇത്രയും വര്‍ഷം സൂപ്പര്‍ താരമായി എന്റെ മുന്നില്‍ നില്‍ക്കുമ്ബോഴും കാണുന്നത്. സ്വഭാവത്തില്‍ യാതൊരു മാറ്റവുമില്ല. അന്നും ഇന്നും ഒരേ പോലെ പെരുമാറുന്ന വ്യക്തിത്വമാണ് മോഹന്‍ലാലിന്റേത്” എന്നും  ശങ്കര്‍ കൂട്ടിച്ചേർക്കുന്നു .

Continue Reading

Film News

മഞ്ജുവിനെ കെട്ടിപിടിച്ച് മീനാക്ഷി, വൈറലായി അമ്മയുടെയും മകളുടെയും ചിത്രം

Published

on

By

ഒരൊറ്റ സിനിമയില്‍ മുഖം കാണിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും അഭിനയ രംഗത്തേക്ക് എത്തുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ടിക് ടോക് വീഡിയോയുമായെത്തിയതോടെ മീനൂട്ടിക്ക് അഭിനയത്തില്‍ ഭാവിയുണ്ടെന്നായിരുന്നു ആരാധകര്‍ പ്രവചിച്ചത്. അച്ഛനേയും അമ്മയേയും പോലെ അഭിനയമായിരുന്നില്ല മകളെ ആകര്‍ഷിച്ചത്. പേരിനൊപ്പം ഡോക്ടര്‍ ചേര്‍ക്കാനുള്ള തീരുമാനമായിരുന്നു മീനൂട്ടിയുടേതെന്നായിരുന്നു ദിലീപ് പറഞ്ഞത്.അടുത്തിടെയായിരുന്നു മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. ഇന്‍സ്റ്റഗ്രാമിലെ വരവില്‍ സന്തോഷം അറിയിച്ച് സുഹൃത്തുക്കളെത്തിയിരുന്നു. നാദിര്‍ഷയുടെ മക്കളും നമിത പ്രമോദുമെല്ലാം മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ്.

ആയിഷ നാദിര്‍ഷയുടെ വിവാഹം ഇവരെല്ലാം വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. മീനാക്ഷി ദിലീപിനൊപ്പം ആണെങ്കിലും മഞ്ജുവും മീനാക്ഷിയും വീണ്ടും ഒന്നിച്ച് കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ,ദമ്പതികള്‍ തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം മീനാക്ഷി അച്ഛന്റെ കൂടെ പോവുകയായിരുന്നു. ഇപ്പോള്‍ എംബിബിഎസിനു പഠിക്കുകയാണ് താരപുത്രി. ഈ അടുത്ത് മീനാക്ഷിയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷി സജീവമായി തന്നെ ഉണ്ടായിരുന്നു മീനാക്ഷിക്കൊപ്പം നടി നമിത പ്രമോദും ഉണ്ടായിരുന്നു. ഇവരുടെ ഡാന്‍സ് വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മഞ്ജുവിന്റേയും മകള്‍ മീനാക്ഷിയുടേയും ഒരു പഴയ ചിത്രമാണ് . മഞ്ജു വാര്യര്‍ ഫാന്‍സ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മീനാക്ഷിയുടെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു. മകളെ നെഞ്ചിലേറ്റി നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്. അമ്മയുടെ കഴുത്തില്‍ സ്‌നേഹത്തോടെ ചുറ്റിപ്പിടിച്ചിരിക്കുന്ന മീനാക്ഷിയെ ആണ് ചിത്രത്തില്‍ കാണുന്നത്. ലേഡി സൂപ്പര്‍ സ്റ്റാറിന്റേയും മകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Continue Reading

Film News

എന്റെ പ്രണയമേ, നീ തന്നെയാണ് ഏറ്റവും വല്യ സമ്മാനം, പ്രിയതമയ്ക്കു ആശംസയുമായി സുരേഷ്‌ഗോപി

Published

on

suresh-gopi-wishes-to-radhikasuresh-gopi-wishes-to-radhika

‘എന്റെ പ്രണയമേ,  എന്റെ ഹൃദയത്തിന്റെ  സ്പന്ദനവും എന്റെ ജീവിതത്തിലെ ഏറ്റവും  മികച്ച സമ്മാനവും നീയാണ്,  ജന്മദിനാശംസകൾ രാധികേ’ ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട്  മലയാളത്തിന്റെ സൂപർ സ്റ്റാർ സുരേഷ് ഗോപി കുറിച്ചതിങ്ങനെ . ഒപ്പം ചിത്രവും പങ്കു വച്ചിട്ടുണ്ട്. സുരേഷ്, രാധിക എന്നിവര്‍ അവരുടെ വളര്‍ത്ത്നായയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.  പിറന്നാൾ കേക്ക് മുറിക്കുന്ന വിഡിയോയും പ്രേക്ഷകരുടെ ഇടയിൽ ൈവറലാണ്. മകൻ ഗോകുൽ സുരേഷിനെയും വിഡിയോയിൽ കാണാം

 

View this post on Instagram

 

A post shared by Suresh Gopi (@sureshgopi)


ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമാണ് രാധിക നായരാണ്. നടൻ ഗോകുല്‍ സുരേഷ് ഉള്‍പ്പടെ അഞ്ച് മക്കളാണ് സുരേഷ് ഗോപി- രാധിക ദമ്പതിമാര്‍ക്ക്.  കൊല്ലം നഗരത്തിൽ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥൻ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്‍മി  അമ്മയുടെയും മൂത്തമകനായാണ് 1959 ജൂൺ 26-ന് സുരേഷ് ഗോപി ജനിച്ചത്. രാഷ്‍ട്രീയത്തിലും സജീവമാണ് ഇപ്പോള്‍ സുരേഷ് ഗോപി. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് നടൻ സുരേഷ് ഗോപി. 2016 ഏപ്രിൽ 27 ന് ആണ് സുരേഷ് ഗോപി എംപിയായി സത്യപ്രതിജ്ഞ ചെയ്‍തത്. ഈയിടക്ക് നിയമസഭ ഇലക്ഷനിൽ നിന്ന് മത്സരിച്ചു പരാജയപ്പെട്ടിരുന്നു തരാം.

Continue Reading

Recent Updates

Trending