യാത്രക്കാരെ വെയിലത്ത് നിർത്തി ബസിനുള്ളിൽ ഡ്രൈവറുടെ നിസ്കാരം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം . സുദർശൻ ന്യൂസ് ചാനൽ എഡിറ്റർ സുരേഷ് ചവാങ്കെയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . പൊരിവെയിലത്ത് യാത്രക്കാരെ നിർത്തി ബസിനുള്ളിൽ നിസ്കരിക്കുന്ന ഡ്രൈവർ എന്ന് പറഞ്ഞു ഇയാൾ പങ്കുവെച്ച വിഡിയോയോ ഇന്ത്യയിൽ നിന്നും ആണെന്നായിരുന്നു പറഞ്ഞിരുന്നത് . എന്നാൽ ഈ വിഡിയോയോ ദുബായിൽ നിന്നുമാണ് ചിത്രീകരിച്ചിട്ടുള്ളത് .

ഇത് ദുബായിൽ നിന്നുള്ള വീഡിയോ ആണെന്നുള്ള കാര്യം ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിട്ടി തന്നെ വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട് . ഇതിന്റെ വിശദ വിവരങ്ങൾ അടങ്ങുന്ന ഒരു ട്വീറ്റും ദുബായ് ആർ ടി ഓ പങ്കുവെച്ചിട്ടുണ്ട് .സത്യാവസ്‌ത എന്തെന്നാൽ ഇത് യാത്രാസമയം അവസാനിച്ചു കഴിഞ്ഞിട്ട് ഉള്ള വീഡിയോ ആണ്. അവിടുത്തെ നിയമപ്രകാരം അടുത്ത സമയ പരിധിക്ക് മുൻപ് ബസിൽ യാത്രക്കാരെ പ്രവേശിപ്പിക്കുന്നതല്ല. സുരക്ഷാ നടപടിയുടെ ഭാഗമായി ആണ് ഇങ്ങനെ ചെയ്യുന്നത് .

മികച്ച രീതിയിൽ സേവനം നൽകുന്നതിനാണ് എല്ലാ സമയവും ഞങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.ജോലിക്കിടെയുള്ള ഏത് തരത്തിലുള്ള പെരുമാറ്റവും അന്വേഷണ പരിധിയിൽ വരും . ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചപ്പോൾ ബസിന്റെ പ്രവർത്തന സമയം കഴിഞ്ഞാണ് എന്ന് മനസ്സിലായി . ദുബായ് ട്രാൻസ്‌പോർട് അതോറിറ്റി നിയമപ്രകാരം അനുവദിക്കപ്പെട്ട സമയത്തിന് മുൻപ് ബസിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല . യാത്രക്കാർക്കും ഡ്രൈവറിനും സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് .